അമിത് ചക്കാലക്കൽ നായകനാകുന്ന 'പാസ്‌പോർട്ട്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ - ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ എ.എം.ശ്രീലാൽ പ്രകാശൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അസിം കോട്ടൂരാണ്. യഥർത്ഥ സംഭവത്തെ ആസ്പദമാക്കി കെ.പി.ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസിം കോട്ടൂരും എ.എം.ശ്രീലാൽ പ്രകാശനും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണൽ ത്രില്ലറാണ്. ഛായാഗ്രഹണം: ബിനു കുര്യൻ, എഡിറ്റിംഗ്: വി.ടി.ശ്രീജിത്ത്, ഗാനരചന: വിനായക് ശശികുമാർ, ബി.കെ ഹരിനാരായണൻ. സംഗീതം: സെജോ ജോൺ, പി.ആർ.ഒ: അജയ് തുണ്ടത്തിൽ, എം.കെ.ഷെജിൻ ആലപ്പുഴ. ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്തും തൊടുപുഴയിലുമായി ഉടൻ ആരംഭിക്കും.