കല്ലമ്പലം: കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപക മാനേജ്മെന്റ് കൂട്ടായ്മയിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പന്ത്രണ്ടോളം ഫോണുകൾ കൈമാറി. സ്കൂൾ പ്രിൻസിപ്പൽ സഞ്ജീവ്, ചെയർമാൻ എ.നഹാസ്, കൺവീനർ അബ്ദുൽഖലാം എന്നിവരുടെ സമിതിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരുടെ വേതനത്തിൽ നിന്ന് ഒരുഭാഗം ചെലവഴിച്ചാണ് ഇതിലേക്ക് പണം കണ്ടെത്തുന്നത്. സ്കൂളിൽ നടന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി ചെയർമാൻ പി.ജെ. നഹാസ് നിർവഹിച്ചു. എസ്.സഞ്ജീവ്, എ.നഹാസ്, എം.എസ് ബിജോയി, അബ്ദുൽഖലാം, എം.എൻ മീര, ബി.ആർ ബിന്ദു, ഡി.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.