പൂവച്ചൽ:വനംകൊള്ള സ്വർണ്ണ കടത്ത് ക്വട്ടേഷൻ മാഫിയ ബന്ധത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി പൂവച്ചലിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ മുസ്ലിം ലീഗ് അരുവിക്കര നിയോജക മണ്ഡലംപ്രസിഡന്റ് എ.എ.അസീസ് ഉദ്‌ഘാടനം ചെയ്തു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നിഷാദ് പേഴുംമൂട് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഫയ്‌സ് പൂവച്ചൽ മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അബ്‌ദുൾ ഖാദർ,എം.എസ്.എഫ് ജില്ലാ സെക്രട്ടറി നൗഫൽ കുളപ്പട,മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗം ഷമീം പള്ളിവേട്ട,എം.ഷമീർ പൂവച്ചൽ,മുഹമ്മദ് ഇസ്മായിൽ,ജലാലുദ്ദീൻ,സനോഫർ,തൻസീർ അഴീക്കോട് എന്നിവർ സംസാരിച്ചു.