prakasha

തിരുവനന്തപുരം: ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ദീർഘകാലം നേതൃത്വം നല്കിയ ആത്മീയ നേതാവിനെയാണ് സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സ്പീക്കർ എം.ബി. രാജേഷ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാനവികതയെ ഉയർത്തിപ്പിടിപ്പിക്കുന്ന സവിശേഷമായ ആത്മീയതയുടെ പ്രതീകമായിരുന്ന സ്വാമി പ്രകാശാനന്ദയുടെ വിയോഗം ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കു മാത്രമല്ല പൊതു സമൂഹത്തിനു തന്നെ നഷ്ടമാണെന്നും സ്പീക്കർ പറഞ്ഞു.