വെമ്പായം: ആനാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആനാട്-മുഴി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ആനാട് പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ കെ.പി.സി.സി നിർവാഹക സമിതിയംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.ആനാട് മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാർ, മൂഴി മണ്ഡലം പ്രസിഡന്റ് ജി.ചിത്രരാജൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, കെ.ശേഖരൻ, കല്ലിയോട് ഭുവനചന്ദ്രൻ, അഡ്വ.അബിൻ ഷീരജ് നാരായൺ, പാണയം സലാം, എസ്.ഷീല, ഷീബ ബീവി, എം.എൻ.ഗിരി, തിരിച്ചിറ്റൂർ ജയചന്ദ്രൻ, അനീഷ് വേങ്കവിള, അഭിലാഷ് എന്നിവർ സംസാരിച്ചു.