നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് അമേയ മാത്യു. 2017 മുതൽ അമേയ അഭിനയരംഗത്ത് സജീവമാണ്. സഹ കഥാപാത്രങ്ങളിലൂടെയാണ് അമേയ മലയാളസിനിമയിൽ ശ്രദ്ധേയമായത്. സൂപ്പർ ഹിറ്റ് വെബ് സീരീസ് ആയ കരിക്കിലെ വേഷത്തിലൂടെയാണ് താരം മലയാളികൾക്ക് സുപരിചിതയായത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായ അമേയ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അമേയയുടെ ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത അതിന്റെ അടിക്കുറിപ്പുകളാണ്.
നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന താരം ഓരോ ഫോട്ടോയ്ക്കും മികച്ച അടിക്കുറിപ്പുകളാണ് നൽകാറുള്ളത്. കഴിഞ്ഞദിവസം അമേയ പങ്കുവച്ച ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്.. "ഈ തണുപ്പിൽ ഉറക്കമില്ലാത്ത രാത്രികളിൽ, എന്നിൽ ചുടു ചൂട് പകർന്നത് എന്റെ നെഞ്ചിലെ അടങ്ങാത്ത തീയാണ്. ആ തീ എന്റെ ആഗ്രഹങ്ങളാണ്… എന്റെ പൊന്നു തണുപ്പേ... നിന്നോട് ഏറ്റുമുട്ടാൻ എന്റെ കയ്യിൽ വെറും ഒരു പുതപ്പേയുള്ളു… ഞാൻ സിംഗിളാ !! "