നെയ്യാറ്റിൻകര: പാചകവാതക വില വർദ്ധനയ്ക്കെതിരെ സി.പി.ഐ കാരോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരോട് പോസ്റ്റ്‌ ഓഫീസ് പടിക്കൽ ധർണ സംഘടിപ്പിച്ചു.സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എ.എസ്.ആനന്ദ്കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കാരോട് എൽ.സി സെക്രട്ടറി എസ്. ശശിധരൻ, ലത ഷിജു, പി. വിജയൻ, ബി. അനിത, ഡി.എസ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. എൽ.സി അംഗങ്ങളായ എൽ.മധു, സി.ബി.ബിനു,എസ്.രാജൻ,ടി.ആർ. അനീഷ്,പി.ജി.സുരേഷ് കുമാർ,ഇ.ചന്ദ്രിക പാറശാല ബ്ലോക്ക്‌ മെമ്പർ ശാലിനി സുരേഷ്,ആർ.രാജേന്ദ്രബാബു,സി.രാജൻ, സൗന്ദര രാജൻ,കാരോട് അജിത്കുമാർ,വിജയ്,പുതുശേരി ദിനീഷ്,വിജയൻ കല്ലി,വിൽ‌സൺ ഞാറക്കാല,സുരേഷ്‌കുമാർ തുടങ്ങിയവർ ധരണയ്ക്ക് നേതൃത്വം നൽകി.