നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സൊസൈറ്റിയിൽ നടന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി ' പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈകൾ നട്ട് സംഘം പ്രസിഡന്റ് വി.എസ്. സജീവ് കുമാർ നിർവഹിച്ചു. ഭരണസമിതിയംഗങ്ങളായ ജി. ബിജു, വി.എസ്. പ്രേമകുമാരൻ നായർ, ജീവനക്കാരായ അനന്ദു എസ്.നായർ, വെൺപകൽ കെ. ബാബു, ഹരിനന്ദൻ, എ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഓണത്തിന് വിളവെടുക്കാൻ പാകത്തിൽ നെയ്യാറ്റിൻകര കൃഷി ഭവനിൽ നിന്നും ലഭിച്ച വിത്തുകളും തൈകളുമാണ് നട്ട് പിടിപ്പിച്ചത്.