dharna

വെഞ്ഞാറമൂട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എ.ഇ.ഒ ഓഫീസിനു മുന്നിൽ ധർണ നടത്തി. ഉപജില്ലാ പ്രസിഡന്റ് ടി.യു. സഞ്ജീവ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. സ്കൂളുകളിൽ ഒഴിവുള്ള മുഴുവൻ തസ്തികകളിലും അദ്ധ്യാപകരെ നിയമിക്കുക പ്രൈമറി സ്കൂളുകളിൽ പ്രധാനാദ്ധ്യാപകരെ നിയമിക്കുക, മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഉറപ്പാക്കുക, പ്രീ പ്രൈമറി മേഖലയിൽ സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കുക, ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഉടൻ നടപ്പിലാക്കുക, പൊതു പരീക്ഷ എഴുതിയ കുട്ടികൾക്ക് അർഹമായ ഗ്രേസ് മാർക്ക് നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

സംസ്ഥാന വൈസ് പ്രസിഡന്റ് വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ആർ. ശ്രീകുമാർ, സംസ്ഥാന കൗൺസിലർ കെ. ഉണ്ണികൃഷ്ണൻ നായർ, ജില്ലാ ഭാരവാഹികളായ എൻ. സാബു, വി.പി. സുനിൽകുമാർ, വി. വിനോദ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി.എസ്. വിനോദ്, പി. രാജേഷ്, എസ്. രാജു എന്നിവർ നേതൃത്വം നൽകി.