kdvr

അഞ്ചുതെങ്ങ്: കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് ധർണ നടത്തി. 2021-2022 പ്രോജക്റ്റിൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് നൽകുന്ന തുക പദ്ധതികളിൽ ആസൂത്രണം ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബി.എസ്.അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ യേശുദാസൻ സ്റ്റീഫൻ, ജൂഡ് ജോർജ്, ഷീമാലെനിൻ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സെബാസ്റ്റ്യൻ യേശുദാസ്, ഔസേപ്പ് ആന്റണി, ക്രിസ്റ്റി സൈമൺ, ഷൈജു കൃഷ്ണ, ബിജുപാപ്പച്ചൻ, ജിഫിൻ, റോബിൻ, ഷിബുവിൻസന്റ് എന്നിവർ പങ്കെടുത്തു.