ബാലരാമപുരം:വായനപക്ഷാചരണം സമാപനവും ഐ.വി.ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക്തല വായന പക്ഷാചരണ സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.എസ്.എസ്.റോജി അദ്ധ്യക്ഷത വഹിച്ചു.മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രന്ഥശാലകൾക്കുള്ള സർട്ടിഫിക്കറ്റ് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എസ്.ഗോപകുമാർ വിതരണം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.മഹേഷ് കുമാർ ,സതീഷ് കിടാരക്കുഴി ,എസ്.കെ.വിജയകുമാർ ,മുത്തു കൃഷ്ണൻ , അനിൽകുമാർ എന്നിവർ സംസാരിച്ചു.