നെയ്യാറ്റിൻകര: ഫാ.സ്റ്റാൻസ്വാമി ധീരനായ പോരാളി ആയിരുന്നെന്നും ആദിവാസികളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കുമായി അവസാന നിമിഷം വരെ പോരാടിയ അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകൾ എന്നും മാർഗ ദീപമായിരിക്കുമെന്നും ബൈബിൾ ഫെയ്ത് മിഷൻ ബിഷപ്പ് ഡോ സെൽവദാസ് പ്രമോദ് പ്രസ്താവിച്ചു. കേരള കൗൺസിൽ ഒഫ് ചർച്ചസ് ക്ലർജി കമ്മീഷൻ നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ അനുസ്മരണ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ഫെലോഷിപ് ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ മുഖ്യസന്ദേശം നൽകി.
കെ.സി.സി ട്രഷറർ എൽ.ടി. പവിത്രസിങ് അദ്ധ്യക്ഷനായിരുന്നു. ക്ലർജി കമ്മീഷൻ ജനറൽ കൺവീനർ എ.ആർ. നോബിൾ, ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യ ബിഷപ്പ് കമ്മിസറി ഹെൻഡ്രി ദാവീദ്, നെയ്യാറ്റിൻകര നഗരസഭ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ലിൻ, കെ.സി.സി എക്സിക്യൂട്ടീവ് അംഗങ്ങളായ ജസ്റ്റിൻ കുമാർ, രതീഷ് വെട്ടുവിളയിൽ, ക്ലർജി കമ്മീഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോയ് റോബിൻസൺ, ബി.എസ് ബിനിൽ, ലാറ്റിൻ കാത്തലിക് നെയ്യാറ്റിൻകര അതിരൂപത ബിഷപ്പ് സെക്രട്ടറി ഫാ. സുബിൻ ജോൺസൻ, ക്ലർജി കമ്മീഷൻ ജില്ലാ വൈസ് ചെയർമാൻ ജിബിൻ സത്യൻ, അസംബ്ലി ചെയർമാൻ സ്റ്റാലിൻ, വൈസ് ചെയർമാൻ അരുൾദാസ്, പാസ്റ്റർ സുരേഷ് കുമാർ(എ.ജി) എന്നിവർ പങ്കെടുത്തു.