ബാലരാമപുരം: കൊവിഡ് മഹാമാരിയിൽ ദുരിതത്തിലായ കൈത്തറിത്തൊഴിലാളികളെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഹാൻഡ്‌ലൂം കോ - ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ. കുടിശികയുൾപ്പെടെ തൊഴിലാളികൾക്ക് കിട്ടാനുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹാൻടെക്‌സ് പ്രസിഡന്റിനും മാനേജിംഗ് ഡയറക്ടർക്കും അസോസിയേഷൻ ഭാരവാഹികൾ നിവേദനം നൽകി. സംഘങ്ങൾ കഴിഞ്ഞ ഒന്നരവർഷമായി സൂക്ഷിച്ചിരിക്കുന്ന സ്‌കൂൾ യൂണിഫോം അടിയന്തരമായി സംഭരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികളായ അഡ്വ.എം. മണികണ്ഠൻ, ബാലരാമപുരം എം.എ. കരീം, പെരിങ്ങമ്മല വിജയൻ, വട്ടവിള വിജയകുമാർ, പട്ടിയക്കാല രഘു, കുഴിവിള ശശി, ജയചന്ദ്രൻ, ജിബിൻ, കുറ്റിച്ചൽ മധു, കുഴിവിള ജയൻ, എസ്. സുധീരൻ എന്നിവർ ആവശ്യപ്പെട്ടു.