useless

നെയ്യാറ്റിൻകര: കൊവിഡ് ബാധിച്ച് മരണമടഞ്ഞ ട്രാൻസ്പോർട്ട് ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് കെ.എസ്.ആർ.ടി.സി.എംപ്ലോയീസ് അസോസിയേഷന്റെ കൈത്താങ്ങ്. "സ്പർശം -കൊവിഡ് സഹായ പദ്ധതി" പ്രകാരം ഒരു ലക്ഷം രൂപ വീതമാണ് മരണപ്പെട്ടവരുടെ ആശ്രിതർക്ക് കൈമാറുന്നത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലായി ട്രാൻസ്പോർട്ടിലെ 21 പേരാണ് മരിച്ചത്. പദ്ധതിക്ക് കരുത്തേകാനായി ജീവനക്കാരുടെ വീടുകളിലെ പഴയ പത്രങ്ങളും മറ്റ് പാഴ്വസ്തുക്കളും ശേഖരിച്ച് കൊണ്ടുളള "പാഴ് വസ്തുക്കളിൽ നിന്ന് നന്മയുടെ ലോകം'' പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകര ഡിപ്പോയിൽ തുടക്കമായി. നെയ്യാറ്റിൻകരയിലെ ഡിപ്പോതല പ്രവർത്തനങ്ങൾക്ക് സി. വിഷ്ണു, ജി. ജിജോ, എം. ഗോപകുമാർ എന്നിവർ നേതൃത്വം നൽകുന്നു. കൊവിഡ് കാലത്തെ അർത്ഥപൂർണങ്ങളായ നിരവധി പ്രവർത്തനങ്ങളിലൂടെ കേരളത്തിനാകെ മാതൃകയായ ഡിപ്പോ സ്പർശം പാഴ് വസ്തു ചലഞ്ചിലും വേറിട്ട നന്മയുടെ പാത സൃഷ്ടിക്കുന്നു. ഈ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താത്പര്യമുള്ള എല്ലാ സുമനസ്സുകൾക്കും 9961845088 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.