dddd

തിരുവനന്തപുരം:ഇന്ധന വിലവർദ്ധനയ്ക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിലുള്ള കുടുംബ സത്യഗ്രഹം നാളെ നടക്കും. രാവിലെ 10 മുതൽ 11 മണി വരെ നടക്കുന്ന പ്രതിഷേധസമരം യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും അവരവരുടെ വീടുകൾക്ക് മുന്നിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചാണ് നടത്തുക. പ്രതിഷേധ സമരത്തിൽ എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും അവരുടെ വീടുകളിൽ കുടുംബ സത്യഗ്രഹം അനുഷ്ടിക്കും.