തിരുവനന്തപുരം: വണ്ടിപ്പെരിയാർ പീഡനത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന 'പകൽപന്തം' എന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രവർത്തകർ പന്തങ്ങളുമായി സെക്രട്ടിേയറ്റിലേക്ക് എത്തിയത്. സമരക്കാരെ മെയിൻ ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രതിഷേധം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. വാളയാറിലെ ആദ്യ പെൺകുട്ടിയുടെ മരണം കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടി മരിക്കില്ലായിരുന്നെന്നും കുട്ടിയുടെ മരണത്തിന് ഉത്തരവാദി ഗവൺമെന്റും പൊലീസുമാണെന്നും വണ്ടിപ്പെരിയാർ സംഭവം അതിന്റെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ്. നുസൂർ, എസ്.എം. ബാലു,​ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ജെ.എസ്. അഖിൽ, നിനോ അലക്സ്, വിനോദ് കോട്ടുകാൽ, ഷജീർ നേമം, ചിത്രദാസ്, റിജി റഷീദ്, അനീഷ്, ശരത്, അജയ് കുര്യാത്തി, ശംഭു പാൽക്കുളങ്ങര, മഹേഷ്, ഷൈൻ ലാൽ, അരുൺ,​ ജില്ലാ ഭാരവാഹികളായ ഷീബ പാട്രിക്, വിഷ്ണു വഞ്ചിയൂർ, രാജീവ് കരകുളം, ഹാഷിം റഷീദ്, ഷാജി, സജിത് ,മൈക്കിൾ രാജ്, അച്ചുഘോഷ്, പ്രഷോബ്, നീതു, മാഹിൻ, ഷാലിമാർ,​ സജന, സുബിജ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.