ബാലരാമപുരം: പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ഓൺലൈൻ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഇ ശാഖയും എം.എൽ.എ വിഹിതവും ഉപയോഗിച്ച് പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ 37 അംഗൻവാടികളിൽ ടെലിവിഷൻ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. വി. ശിവൻകുട്ടി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ അദ്ധ്യക്ഷതവഹിച്ചു. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാപഞ്ചായത്ത് അംഗം ഭഗത് റൂഫസ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. പ്രീജ, നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിനകുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി. മനോജ്, ലതകുമാരി, പള്ളിച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശശികല, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി. വിജയൻ, സി.ആർ. സുനു, വി. ബിന്ദു, കെ.എസ്.എഫ്.ഇ പ്രാവച്ചമ്പലം മാനേജർ മിനി, വാർഡ് മെമ്പർമാർ, അംഗൻവാടി വർക്കേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ - പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ഓൺലൈൻ വിദ്യാഭ്യാസസഹായ പദ്ധതിയുടെ ഭാഗമായി പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ 37 അംഗൻവാടികളിൽ ടെലിവിഷൻ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു