നെയ്യാറ്റിൻകര:പ്ലാവിള വാർഡിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വാർഡ് കൗൺസിലർ വേണുഗോപാൽ വാങ്ങി നൽകിയ സ്മാർട്ട് ഫോണുകൾ നഗരസഭാ ചെയർമാൻ രാജ്മോഹൻ വിതരണം ചെയ്തു.ബി.ജെ.പി നേതാവ് ചെങ്കൽ രാജശേഖരൻ നായർ,ആർ.രാജേഷ്, വാർഡ് കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്,ഷിബു രാജ് കൃഷ്ണ, മഞ്ചത്തല സുരേഷ്,സേവാഭാരതി താലൂക്ക് രക്ഷാധികാരി സുദർശനൻ,ആർ.സി.സി ഹോസ്പിറ്റൽ പ്രൊഫസർ ഹരിദേവൻ, ബി.ജെ.പി ബൂത്ത് പ്രസിസന്റ് സന്തോഷ് എന്നിവർ പങ്കെടുത്തു.
caption പ്ലാവിള വാർഡിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി വാർഡ് കൗൺസിലർ വേണുഗോപാൽ വാങ്ങി നൽകിയ സ്മാർട്ട് ഫോണുകൾ നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ വിതരണം ചെയ്യുന്നു