തിരുവനന്തപുരം:വനികൾക്കെതിരെ അതിക്രമം തടയുന്നതിന് പാർട്ടിനേതാക്കൾ പ്രതിയായ കേസുകളിലുൾപ്പെടെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ച് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിന് ശേഷം പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ,ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റുമാരായ ശിവരാമൻ, ആർ.സി.ബീന, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാകേന്ദു, ജില്ലാ സെക്രട്ടറിമാരായ ജയാ രാജീവ്, ശ്രീകല, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീലത, ചിഞ്ചു, ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.