പൂവാർ: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിൽ "ടേയ്ക്ക് എ ബ്രേക്ക് " എന്ന് പേരിൽ വഴിയോര വിശ്രമകേന്ദ്രവും പൊതു ശൗചാലയവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജകുമാരി ഉദ്ഘാടനം ചെയ്തു. പാഡുകൾ കത്തിച്ച് കളയുന്നതുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് മൂന്നര ലക്ഷം ചെലവിട്ട് നവീകരിച്ച കംഫർട്ട് സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ചെല്ലപ്പൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർമ്മലാ തങ്കരാജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിന്നു, ശ്രീലക്ഷ്മി, ചന്ദ്രൻ, സുനീഷ്, സെക്രട്ടറി ഹരിൻ ബോസ്, എൻജിനിയർ സുജി എന്നിവർ പങ്കെടുത്തു.
caption: വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജകുമാരി നിർവഹിക്കുന്നു