dgp

തിരുവനന്തപുരം: പൊലീസ് മേധാവി അനിൽകാന്തിനെ സി​റ്റി യൂണി​റ്റിലെ സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റുകൾ ഗാർഡ് ഒഫ് ഓണർ നൽകി ആദരിച്ചു. മെഡിക്കൽ കോളേജ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കേഡ​റ്റുകളാണ് ഗാർഡ് ഒഫ് ഓണർ നൽകിയത്. സി​റ്റി സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റ് വിഭാഗത്തിന്റെയും എസ്.പി.സി ഡയറക്ടറേ​റ്റിന്റെയും ഉപഹാരങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചു.
19ാം ബാച്ച് സബ് ഇൻസ്‌പെക്ടർമാർ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി സമാഹരിച്ച മൊബൈൽ ഫോണുകൾ ചാല ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലിന് പൊലീസ് മേധാവി കൈമാറി. എ.ഡി.ജി.പി മനോജ് എബ്രഹാം, സി​റ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ എന്നിവരും മ​റ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.