anupama

ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ സെൻസഷണൽ താരമായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പെട്ടെന്ന് തന്നെ ഈ നടി ശ്രദ്ധാകേന്ദ്രമായി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ മികവ് തെളിയിച്ച നടികൂടിയാണ് അനുപമ. നിവിൻ പോളി നായകനായ സൂപ്പർഹിറ്റ് സിനിമയായ പ്രേമ ത്തിലൂടെയാണ് അനുപമ അഭിനയലോകത്ത് എത്തിയത്.

പ്രേമം സിനിമയിലെ ചുരുണ്ടമുടിക്കാരിയായ മേരി ജോർജ്ജിനെ മലയാളികൾ അന്നേ തന്നെ ഏറ്റെടുത്തിരുന്നു. പിന്നീട് നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു.

സമൂഹമാദ്ധ്യമങ്ങളിലും താരം സജീവമാണ്. നിതിൻ, സമാന്ത തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ 'അ, ആ' എന്ന സിനിമയിലൂടെയാണ് അനുപമ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ധനുഷ് നായകനായി പുറത്തിറങ്ങിയ കോടി എന്ന സിനിമയിൽ തമിഴിൽ അരങ്ങേറി. നിലവിൽ സാൻഡൽവുഡിലെ സൂപ്പർസ്റ്റാറിൽ ഒരാളായ പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ 'നട്ടസാറഭൗമ' എന്ന സിനിമയിലൂടെയാണ് അനുപമ കന്നടയിലെ അരങ്ങേറ്റം.

ഒരുപക്ഷേ മലയാള നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന താരവും അനുപമ ആയിരിക്കാം. ഇൻസ്റ്റഗ്രാമിൽ മാത്രം 9.4 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ അനുപമ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. താരം ഏറ്റവും അടുത്തകാലത്തായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോകൾ ഇപ്പോൾ വൈറലാണ്.

anupama

“Stealing brother’s shirt…like a boss..”

എന്നാണ് അനുപമ ഈ ഫോട്ടോയ്ക്ക് തലവാചകം നൽകിയിരിക്കുന്നത്.
തന്റെ സഹോദരന്റെ വസ്ത്രങ്ങൾ കട്ടെടുത്ത് കാമറയ്ക്ക് പോസ് ചെയ്യുന്ന അനുപമയുടെ ഫോട്ടോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്.