നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം. കഴിഞ്ഞദിവസം രാത്രി ആശുപത്രിയിലെ കൊവിഡ് വാർഡിലാണ് സംഭവം. ചികിത്സയിലുള്ള 102 പേരിൽ 60 പേർ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
തീ പടരുന്നതുകണ്ട് രോഗികൾ പുറത്തേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി. കൊവിഡ് വാർഡിന് താഴെയുണ്ടായിരുന്ന പേപ്പർവേസ്റ്റിൽ നിന്നാണ് ജനലിന്റെ വശങ്ങളിലേക്ക് തീ പടർന്നത്. നാഗർകോവിൽ, കുളച്ചൽ ഫയർഫോഴ്സ് സംഘമെത്തിയാണ് തീ കെടുത്തിയത്. ജില്ലാ കളക്ടർ അരവിന്ദ് സംഭവസ്ഥലത്ത് പരിശോധന നടത്തി.
ഫോട്ടോ: തീപിടിത്തമുണ്ടായ സ്ഥലത്ത് കന്യാകുമാരി
ജില്ലാ കളക്ടർ അരവിന്ദ് പരിശോധന നടത്തുന്നു