vld-1

വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തുവക സ്റ്റേഡിയത്തിലെ ലേലം ചെയ്യാൻ തീരുമാനിച്ച മണ്ണ് അനധികൃതമായി കടത്തിയ സംഭവത്തിൽ പങ്കുള്ളവരുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷാംഗങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ഏകദിന നിരാഹാരസമരം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഡി.കെ.ശശി,​ സി.ജ്ഞാനദാസ്,​ ആനപ്പാറ രവി,​ ടി.എൽ.രാജ്,​ കൂതാളി ഷാജി,​ ഉദയൻ എന്നിവർ സംസാരിച്ചു. മണ്ണ് കടത്താനുപയോഗിച്ച വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. പ്രതിഷേധം ശക്തമായപ്പോഴാണ് പൊലീസ് രണ്ട് മണ്ണ് മാന്തിയന്ത്രവും ഒരു ടിപ്പർ ലോറിയും സ്റ്റേഷനിലെത്തിച്ചതെന്നും പ്രതികളെ പിടികൂടാൻ തയ്യാറായില്ലെന്നും സമരക്കാർ ആരോപിച്ചു.

caption മണ്ണ് കടത്തൽ സംഭവത്തിൽ ഇടതുപക്ഷ അംഗങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ സത്യഗ്രഹം സി. പി. എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു