veena-george

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ശമിക്കുന്നഘട്ടത്തിലാണെന്നും ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആ‌ർ) കുറയാത്തതിൽ ആശങ്ക വേണ്ടെന്നും സംസ്ഥാനത്ത് സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം. രോഗവ്യാപനം കുറയാത്ത സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച പ്രത്യക സംഘം മന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. റിജിയണൽ ഡയറക്ടർ ഓഫീസർ പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ്‌ ഡോ. റുചി ജെയിൻ, ജിപ്മറിലെ പൾമണറി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. വിനോദ് കുമാർ എന്നിവരടങ്ങുന്ന സംഘം തിങ്കളാഴ്‌‌ചയാണ് കേരളത്തിലെത്തിയത്.

തിരുവനന്തപുരം ജനറൽ ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ്, കോലഞ്ചേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിലും വിവിധ ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകളിലും എത്തിയ സംഘം പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. തുടർന്നാണ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ആശുപത്രികളിലെ രോഗീപരിചരണം, അടിസ്ഥാന സൗകര്യങ്ങൾ, വാക്‌സിനേഷൻ എന്നിവയിൽ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി.

 90 ലക്ഷം ഡോസ് വേണം

സംസ്ഥാനത്തിന് 90 ലക്ഷം ഡോസ് വാക്‌സിൻ അധികമായി അനുവദിക്കണമെന്ന് മന്ത്രി കേന്ദ്ര സംഘത്തോട് അഭ്യർത്ഥിച്ചു. പ്രതിദിനം രണ്ടര മുതൽ 3 ലക്ഷം വരെ പേർക്ക് വാക്‌സിൻ നൽകാനാണ് ശ്രമിക്കുന്നത്. അതിനാൽ കൂടുതൽ വാക്‌സിൻ ഒരുമിച്ച് നൽകുന്നത് പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇ​ന്ന​ലെ​ 13,772​ ​കൊ​വി​ഡ്
രോ​ഗി​ക​ൾ​;​ 142​ ​മ​ര​ണം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 13,772​ ​പേ​ർ​ ​കൂ​ടി​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യി.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 1,27,152​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 10.83​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 142​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 14,250​ ​ആ​യി.​ ​ഇ​ന്ന​ലെ​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 12,937​ ​പേ​‌ർ
സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്.​ 718​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 60​ ​പേ​രാ​ണ് ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നും​ ​വ​ന്ന​വ​ർ.​ 57​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ ​അ​തേ​സ​മ​യം​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ 11,414​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.
പ്ര​തി​ദി​ന​ ​രോ​ഗ​വ്യാ​പ​ന​ത്തി​ൽ​ ​ഇ​ന്ന​ലെ​യും​ ​മ​ല​പ്പു​റ​മാ​ണ് ​മു​ന്നി​ൽ.​ ​ജി​ല്ല​യി​ൽ​ 1981​ ​പു​തി​യ​ ​കേ​സു​ക​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​കോ​ഴി​ക്കോ​ട് 1708,​ ​തൃ​ശൂ​ർ​ 1403,​ ​എ​റ​ണാ​കു​ളം​ 1323,​ ​കൊ​ല്ലം​ 1151,​ ​പാ​ല​ക്കാ​ട് 1130,​ ​തി​രു​വ​ന​ന്ത​പു​രം​ 1060,​ ​ക​ണ്ണൂ​ർ​ 897,​ ​ആ​ല​പ്പു​ഴ​ 660,​ ​കാ​സ​ർ​കോ​ട് 660,​ ​കോ​ട്ട​യം​ 628,​ ​വ​യ​നാ​ട് 459,​ ​പ​ത്ത​നം​തി​ട്ട​ 434,​ ​ഇ​ടു​ക്കി​ 278​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​മ​റ്റു​ജി​ല്ല​ക​ളി​ലെ​ ​സ്ഥി​തി.