kerala-governor

ശിവഗിരി: സമാധിയടഞ്ഞ സന്യാസി ശ്രേഷ്ഠൻ സ്വാമി പ്രകാശാനന്ദയുടെ ഓർമ്മകൾക്ക് മുമ്പിൽ നമ്രശിരസ്കനായി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യാഴാഴ്ച ഉച്ചയ്ക്ക് ശിവഗിരി ഗസ്റ്റ്ഹൗസിലെത്തിയ ഗവർണറെ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ഖജാൻജി സ്വാമി ശാരദാനന്ദ, സ്വാമി ഗുരുപ്രസാദ്, അഡ്വ. വി.ജോയി എം.എൽ.എ, നഗരസഭാ ചെയർമാൻ കെ.എം. ലാജി, വണ്ടന്നൂർ സന്തോഷ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഗസ്റ്റ്ഹൗസ് ഹാളിൽ സന്യാസിവര്യന്മാരുമായി സംസാരിക്കുകയും സ്വാമി പ്രകാശാനന്ദയുടെ വിയോഗദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

മന്ത്റിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരും ശിവഗിരിയിലെത്തുകയുണ്ടായി.