
തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മുൻനിരയിൽ പ്രവർത്തിച്ചതിന് റേഷൻവ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഇൻഷുറൻസ് ആനുകൂല്യം നൽകാൻ സർക്കാർ തീരുമാനിച്ചു. 28,398 പേർക്ക് പ്രയോജനം ലഭിക്കും.
കൊവിഡ് മരണങ്ങൾക്കും കൊവിഡ് ഡ്യൂട്ടി നിർവഹണവേളയിലെ അപകട മരണങ്ങൾക്കും സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന ഇൻഷുറൻസ് ലഭിക്കും. പ്രീമിയം തുകയായ 1060 രൂപ പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.സർക്കാർ തീരുമാനത്തെ റേഷൻ വ്യാപാരി സംഘടകൾ സ്വാഗതം ചെയ്തു.