നെടുമങ്ങാട്:ജില്ലാ ഭരണകൂടം സി -കാറ്റഗറിയിൽ ഉൾപ്പെടുത്തിയതിനാൽ നെടുമങ്ങാട് നഗരസഭാ പരിധിയിൽ നിയന്ത്രണ കർശനമാക്കിയതായി നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അറിയിച്ചു. ഓഫീസുകളിൽ 50% ജീവനക്കാർ മാത്രമേയുണ്ടാവുകയുള്ളു.റേഷൻ കടകൾ,പലവ്യഞ്ജനക്കടകൾ,പഴം-പച്ചക്കറി കടകൾ, മത്സ്യം-മാംസം വില്പന കേന്ദ്രങ്ങൾ,ബേക്കറികൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ, സൂപ്പർ മാർക്കറ്റുകളിൽ ശനി,ഞായർ ഹോം ഡെലിവറി മാത്രം, സന്ദർശക രജിസ്റ്റർ സൂക്ഷിക്കണം. ഓട്ടോറിക്ഷാ സേവനം അനുവദനീയമല്ല. തുണിക്കടകൾ, ജൂവലറികൾ, ഫുട്‌വെയർ കടകൾ, സ്റ്റുഡൻസ് കോർണറുകൾ, റിപ്പയർ സർവീസ് സെന്ററുകൾ വൈകിട്ട് ഏഴുവരെ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി/ പാഴ്‌സൽ സേവനം മാത്രമേ ലഭിക്കുകയുള്ളു.