തിരുവനന്തപുരം:നഗരത്തിൽ നാളെ (ശനി) രാവിലെ 10 മുതൽ രാത്രി 12 വരെ കുടിവെള്ള വിതരണമില്ല. കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിൽ ഫ്ളോ മീറ്റർ സ്ഥാപിക്കുന്നതിന് അരുവിക്കര ശുദ്ധീകരണശാലയുടെ പ്രവർത്തനം നിറുത്തിവയ്ക്കുന്നതുകൊണ്ടാണിത്. പേരൂർക്കട,കവടിയാർ,പോങ്ങുംമൂട്,കഴക്കൂട്ടം സെക്ഷനുകളിൽപ്പെടുന്ന പേരൂർക്കട,കവടിയാർ, ശാസ്തമംഗലം, മുട്ടട, കുറവൻകോണം, നന്തൻകോട്, ഉളളൂർ, ചെട്ടിവിളാകം, ശ്രീകാര്യം, കുളത്തൂർ, ചന്തവിളാകം, പൗണ്ടുകടവ്, ആറ്റിപ്ര, കഴക്കൂട്ടം, മണ്ണന്തല, ചെല്ലമംഗലം, ചെമ്പഴന്തി, ഞണ്ടൂർകോണം, ഇടവക്കോട്, പൗഡിക്കോണം, ചെറുവയ്ക്കൽ, ആക്കുളം, അണമുഖം, കണ്ണമ്മൂല എന്നിവിടങ്ങളിൽ പൂർണമായും കുടിവെള്ള വിതരണം മുടങ്ങും.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ബദൽ സംവിധാനം ഏർപ്പെടുത്തുന്നതുമൂലം പാളയം, പാറ്റൂർ സെക്ഷന്റെ പരിധിയിൽ വരുന്ന പട്ടം,കരിക്കകം,വെട്ടുകാട്,ശംഖുംമുഖം,കുന്നുകുഴി, വഴുതക്കാട്, ജഗതി, തൈക്കാട്, വലിയശാല, കടകംപള്ളി, പേട്ട, പാളയം എന്നിവിടങ്ങളിൽ ഭാഗികമായും മുടങ്ങും.11 ന് രാവിലെയോടെ താഴ്ന്ന പ്രദേശങ്ങളിലും വൈകുന്നേരത്തോടെ ഉയർന്ന പ്രദേശങ്ങളിലും ജലവിതരണം പഴയരീതിയിലാകുമെന്ന് വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

‌ടാങ്കർ ലോറി വഴി വെള്ളം കിട്ടാൻ 1916 (ടോൾ ഫ്രീ),8547697340, 8547638181, 9496434488, 2377701 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.