നെടുമങ്ങാട്: സമ്പൂർണ ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ 17 വീടുകളിൽ വൈദ്യുതി എത്തിച്ച് മന്ത്രി ജി.ആർ.അനിൽ.വൈദ്യുതി കണക്ഷൻ ലഭിച്ചില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ 48 മണിക്കൂറിനകം വൈദ്യുതി ബന്ധം സ്ഥാപിക്കണമെന്ന മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അഞ്ചംഗ കുടുംബത്തിന് കണക്ഷൻ അനുവദിച്ചത്.സമീപത്തെ, മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ വീട്ടിലും വൈദ്യുതി എത്തിക്കാനുള്ള നടപടി സ്വീകരിച്ചു.മന്ത്രി ജി.ആർ.അനിൽ സ്വിച്ച് ഓൺ നിർവഹിച്ചു.കരകുളം പഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണിയും മറ്റ് തദ്ദേശ ജനപ്രതിനിധികളും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.