വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്ക് പുറമെ കൂടുതൽ നിയന്ത്റണങ്ങൾ ഏർപ്പേടുത്തിയതായി പ്രസിഡന്റ് പ്രിയങ്ക ബിരിൽ അറിയിച്ചു.പഴം, പച്ചക്കറി, മത്സ്യം, മാംസം, പലചരക്ക്, പാൽ ഉല്പന്നങ്ങൾ എന്നിവ വിൽകുന്ന സ്ഥാപനങ്ങൾ രാവിലെ 8 മുതൽ 5 മണി വരെ മാത്രം പ്രവർത്തിക്കണം.ഭക്ഷണശാലകളിൽ നേരിട്ടുളള കച്ചവടം നിരോധിച്ചു. ഹോംഡെലിവിറി മാത്രം അനുവദിക്കും. ചായക്കടകൾ തുറക്കാൻ പാടില്ല. ശനി, ഞായർ ദിവസങ്ങളിൽ ഒരു വ്യാപാര സ്ഥാപനവും തുറക്കാൻ പാടില്ല. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുളളവർ ടെലി മെഡിസിൻ സൗകര്യം പ്രയോജനപ്പെടുത്തണം.ഫോൺ: 9846383163, 9048610003, 9847082084, 9847292314, 9447340451.അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ കൊവിഡ് നെഗറ്രീവ് സർട്ടിഫിക്കറ്ര് / വാക്സിനേഷൻ സർട്ടിഫിക്കറ്ര് കരുതേണ്ടതാണ്.നാട്ടുകാരും സ്ഥാപനങ്ങളും നിർദ്ദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു.