തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഐ.എ.എസിന്റെ സസ്പെൻഷൻ കാലാവധി അടുത്തയാഴ്ച അവസാനിക്കാനിരിക്കെ, തുടർനടപടി സംബന്ധിച്ച വിഷയം ഇന്നലെ മന്ത്രിസഭ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.
ചീഫ് സെക്രട്ടറിയും ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയും അടങ്ങുന്ന റിവ്യു സമിതിയുടെ ശുപാർശക്കനുസരിച്ച് ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ ഇനി തീരുമാനമെടുക്കാനാണ് സാദ്ധ്യതയെന്നറിയുന്നു. അടുത്ത മന്ത്രിസഭായോഗത്തിന് മുമ്പായി തന്നെ തീരുമാനമുണ്ടായേക്കും. അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തേക്കുമെന്ന സൂചനകളുണ്ട്.