കോവളം: പ്രമുഖ ഹോട്ടൽ വ്യവസായിയും എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ മുൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന കോവളം എൻ. നാഗപ്പൻ അനുസ്മരണ സമ്മേളനം യോഗം അസി. സെക്രട്ടറി കെ.എ. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. കോവളം യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് യൂണിയൻ നടപ്പിലാക്കി വരുന്ന ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി കരിങ്കുളം ശാഖാ യോഗത്തിലെ വി. ദിവ്യാ ഉണ്ണിക്ക് ലാപ്‌ടോപ്പ് കെ.എ. ബാഹുലേയനും രോഹൻ കൃഷ്ണയും ചേർന്ന് കൈമാറി. യൂണിയൻ സെക്രട്ടറി തോട്ടം കാർത്തികേയൻ, കരുംങ്കുളം പ്രസാദ്, കോവളം ബി.ശ്രീകുമാർ, പുന്നമൂട് സുധാകരൻ, ഗീതാ മധു,ലതികാ കുമാർ, വിനിതാ സുരേന്ദ്രൻ, മംഗലത്തുകോണം ആർ.തുളസീധരൻ, വേങ്ങപ്പൊറ്റ സനിൽ, പ്രദീപ് കട്ടച്ചൽകുഴി പ്രദീപ്,മണ്ണിൽ മനോഹരൻ, വിനോദ് കുമാർ ,മനോജ് കുമാർ, ഷിബു വേങ്ങപ്പൊറ്റ കോവളം ശാഖ ഭാരവാഹികളായ മുരളീധരൻ,കോവളം സുകേശൻ തുടങ്ങിയവർ സംബന്ധിച്ചു.