ddd

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ കേരളീയരായ യുവ നർത്തകരെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ചിലങ്ക നൃത്തോത്സവം നടത്തും. മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം,കുച്ചുപ്പുടി, കഥക്, ഒഡീസി, മണിപ്പൂരി, നങ്യാർകൂത്ത് എന്നിവ അവതരിപ്പിക്കാൻ താത്പര്യമുള്ള 25 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബയോഡേറ്റയും വിശദാംശങ്ങളും ഉൾപ്പെടെ 15നകം സെക്രട്ടറി വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ,നാളന്ദ, കവടിയാർ പി.ഒ , തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04712311842, directormpcc@gmail.com