കോവളം: സദ്ഗമയാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്ടൻ ജെറി പ്രേംരാജ് അനുസ്മരണവും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.അഡ്വ. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സദ്ഗമയ സാംസ്‌കാരിക വേദി ചെയർമാൻ അഡ്വ.സി.ആർ. പ്രാണകുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ജി. സുബോധൻ,അഡ്വ.സി.കെ.വത്സലകുമാർ,അഡ്വ.വിൻസെന്റ് ഡി.പോൾ,ജെറി പ്രേംരാജിന്റെ മാതാവ് ചെല്ലത്തായി,വി.പി. വിഷ്ണു,സുജി എസ്.ആർ,പുന്നക്കാട് സജു,പനങ്ങോട് സുജിത്,ബാലരാമപുരം അർഷാദ്, മംഗലത്തുകോണം ആർ. തുളസീധരൻ, നന്നംകുഴി രാജൻ, സച്ചിൻ മര്യാപുരം,അമൽ ആറയൂർ,സിസിലിപുരം ജയകുമാർ,അനിതാ സന്തോഷ്, നിതീഷ് ബാലു, കെ. കെ. അജയലാൽ,രേഷ്മ എൽ.പവിത്രൻ,ഓലത്താന്നി ബിജു, വിനായക്,അരവിന്ദ്,വിഷ്ണു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
caption സദ്ഗമയാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച ക്യാപ്ടൻ ജെറി പ്രേംരാജ് അനുസ്മരണത്തോടനുബന്ധിച്ച് വെങ്ങാനൂരിലെ സ്മൃതിമണ്ഡപത്തിൽ എം വിൻസെന്റ് എം.എൽ.എ പുഷ്പാർച്ചന നടത്തുന്നു