കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാനച്ഛൻ പിടിയിൽ. കരകുളം സ്വദേശിയും വഞ്ചിയൂരിൽ താമസക്കാരനുമായ രണ്ടാനച്ഛനെയാണ് റൂറൽ ജില്ലാ അഡിഷണൽ എസ്.പി ബിജുമോന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ നഗരൂർ സ്റ്റേഷൻ ഓഫീസർ എസ്. ഷിജു, എസ്.സി.പി.ഒ അഷ്‌റഫ്‌, അജിത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.