കോവളം: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു. പെരിങ്ങമ്മല മംഗലത്തുകോണം റോഡിൽ സി.എസ്.ഐ സെന്റിനറി ഹാളിന് സമീപമാണ് ഹോട്ടൽ ആരംഭിച്ചത്.

എം. വിൻസന്റ് എം.എൽ.എ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്മോഹൻ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, ജില്ലാപഞ്ചായത്തംഗം ഭഗത് റൂഫസ്, സി.ഡി.എസ് ചെയർപേഴ്സൺ വിമല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എസ്. സാജൻ, ജയ നളിനാക്ഷൻ, റാണി വത്സലൻ, രമ പ്രിയ, ഷൈലജ കുമാരി, ജി. സുരേന്ദ്രൻ, വാർഡ് മെമ്പർ മനോജ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അപ്സര കുമാർ തുടങ്ങിയവർ പങ്കെടുത്തു.