1

പൂവാർ: പുല്ലുവിളയിൽ നിന്ന് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ അലക്സ് ആന്റണിക്ക് കേരള സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് കായിക മന്ത്രി അബ്ദു റഹ്മാൻ പുല്ലുവിളയിലെത്തി അലക്സിന്റെ വീട് സന്ദർശിക്കുകയും മാതാപിതാക്കളെ കണ്ട ശേഷമാണ് മാദ്ധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ഒളിമ്പിക്സിൽ 4 X 400 മീറ്റർ മിക്സഡ് റിലേ ടീമിൽ ഇടംനേടിയ അലക്സ് കേരളത്തിന് അഭിമാനമാണെന്നും മന്ത്രി പറഞ്ഞു. അലക്സിന്റെ വീട് താമസയോഗ്യമായ രീതിയിൽ നിർമ്മിക്കുന്നതിന് ഫിഷറീസ് വകുപ്പുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിഞ്ചു, വൈസ് പ്രസിഡന്റ് മധു, വാർഡ് അംഗങ്ങളായ വിൻസി അലോഷ്യസ്, മിനി റോക്കി, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ഇ. കെന്നഡി, സി.പി.എം കോവളം ഏരിയാ കമ്മിറ്റിയംഗം അഡ്വ. അജിത്ത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു