തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ 16 വരെ കളഭാഭിഷേകം നടത്തും. തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അഭിശ്രവണ മണ്ഡപത്തിൽ വച്ചാണ് ഇത് നടക്കുക. ഈ ദിവസങ്ങളിൽ രാവിലെ 5.15 മുതൽ 6.15 വരെയും 8 മുതൽ 9 വരെയും കളഭാഭിഷേക ദർശനമുണ്ടാകും. 9.45 മുതൽ 12 വരെ സാധാരണ ദർശനം ഉണ്ടാകും.