പോത്തൻകോട്: തേരുവിള വൈപ്രത്തല ദേവീക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിന്റെ വാതിൽ തകർത്ത് കാണിക്ക മോഷ്ടിച്ചെന്ന് പരാതി. ഇന്നലെ രാവിലെ സമീപവാസികളാണ് പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെത്തി നടത്തിയ പരിശോധനയിൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന കാണിക്ക തകർത്ത് മോഷണം നടത്തിയെന്ന് മനസിലായി. നാണയങ്ങൾ ഉപേക്ഷിച്ച നിലയിലും 15,000 രൂപയോളം വരുന്ന നോട്ടുകൾ കവർന്നതായും പോത്തൻകോട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എസ്.എച്ച്.ഒ കെ. ശ്യാമിന്റെ നേതൃത്വത്തിൽ പൊലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.