dharna

ചിറയിൻകീഴ്:പെരുങ്ങുഴി മാർക്കറ്റിനെ മാലിന്യ സംഭരണ കേന്ദ്രമാക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പെരുങ്ങുഴി-അഴൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർക്കറ്റിന് മുന്നിൽ ധർണയും പ്രകടനവും നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ധർണയിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് സി.എച്ച്.സജീവ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡന്റ് ബിജുശ്രീധർ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് അംഗങ്ങളായ കെ.ഓമന,നെസിയാ സുധീർ, നേതാക്കളായ വി.കെ.ശശിധരൻ,ജി.സുരേന്ദ്രൻ,മാടൻവിള നൗഷാദ്,രഞ്ജിത്ത് പെരുങ്ങുഴി,ജയാസജിത്ത്, ചന്ദ്രബാബു,പി.സുജ,അജിത തുടങ്ങിയവർ പങ്കെടുത്തു.