nila

മകൾ നിലയ്ക്ക് ചുറ്റുമാണ് ഇപ്പോൾ പേളിയുടെ ലോകം. ഗർഭകാലം മുതൽ മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും വിശേഷവും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പേളി പങ്കുവയ്ക്കാറുണ്ട്. നിലയ്കും സഹോദരി റേച്ചൽ മാണിയ്ക്കുമൊപ്പമുള്ള ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് പേളി. സോഷ്യൽ മീഡിയയുടെ സെലിബ്രിറ്റി കപ്പിളാണ് നടിയും അവതാരികയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. റിയാലിറ്റി ഷോയിലൂടെ തുടങ്ങിയ ഇരുവരുടെയും സൗഹൃദം പ്രണയമായി മാറിയതിനും പിന്നീട് വിവാഹത്തിലേക്ക് എത്തിയതിനുമൊക്കെ പ്രേക്ഷകർ സാക്ഷിയാണ്.

nila

വിവാഹിതരായി രണ്ടു വർഷം പിന്നിടുമ്പോൾ ജീവിതത്തിലേക്ക് കൂട്ടായി മകൾ നില കൂടി എത്തിയ സന്തോഷത്തിലാണ് ഈ ദമ്പതികൾ. ശ്രീനിഷും മകളുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ടുള്ള ശ്രീനിയുടെയും പേളിയുടെയും ചോദ്യോത്തരവേളയും അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൂട്ടിന് ഇടയിൽ ഉറക്കത്തിൽ നിന്ന് ഉണർന്ന മകളെയും എടുത്തുകൊണ്ട് പേളി എത്തുന്നു. പിന്നെ നിലയുടെ വിശേഷങ്ങളായി സംസാരം. അതിനിടയിലാണ്, ചിരിപ്പിച്ചുകൊണ്ട് ശ്രീനിയുടെ ഡയലോഗ്.

nila

'പേളീ, നിന്റെ മുടിയ്ക്കിടയിൽ അവൾ കുടുങ്ങിയിരിക്കാ' എന്ന ശ്രീനിയുടെ ഡയലോഗ് പേളിയേയും ചിരിപ്പിക്കുന്നു. നില ജീവിതത്തിലേക്കു വന്നതിൽ പിന്നെയുള്ള മാറ്റത്തെക്കുറിച്ചും പുതിയ വിശേഷങ്ങളെ കുറിച്ചുമെല്ലാം ഇരുവരും വീഡിയോയിൽ സംസാരിക്കുന്നുണ്ട്. അടുത്തിടെയായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും രണ്ടാം വിവാഹവാർഷികം. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹവാർഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു.