കിളിമാനൂർ: കെ.പി.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധർണ സംഘടിപ്പിച്ചു.
എം. ബിനു കുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്. അജീഷ് സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സബീർ, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് അനൂപ് എം.ജെ, മുഹമ്മദ് അൻസാർ എ.എം, പി. വിജയകുമാരി, കെ.എസ്. അഭിലാഷ്, ബി.ആർ. ബിജു കുമാർ, ജി.എൽ. ലാജി എന്നിവർ പങ്കെടുത്തു.