കിളിമാനൂർ: സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സ്ത്രീപക്ഷ കേരളം കാമ്പെയിന്റെ ഭാഗമായി കിളിമാനൂർ ഏരിയാപരിധിയിൽ വിവിധ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിച്ചു. ഏരിയാതല ഉദ്ഘാടനം നഗരൂർ ജംഗ്ഷനിൽ സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം ബി.പി. മുരളി നിർവഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയംഗം ഡി. സ്മിത വിഷയാവതരണം നടത്തി. സി.പി.എം ജില്ലാകമ്മിറ്റിയംഗം മടവൂർ അനിൽ, ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എം. ഷിബു അദ്ധ്യക്ഷനായി. എസ്.എഫ്.ഐ ജില്ലാകമ്മിറ്റിയംഗം അവിനാശ് നഗരൂർ സ്വാഗതവും പുരോഗമന കലാസാഹിത്യ സംഘം ഏരിയാ സെക്രട്ടറി കെ.സി. പ്രസാദ്കുമാർ നന്ദിയും പറഞ്ഞു.
കരവാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂരിൽ സംഘടിപ്പിച്ച കൂട്ടായ്മ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയംഗം ഡി. സ്മിത ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാകമ്മിറ്റിയംഗം എസ്. മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയാകമ്മിറ്റിയംഗം കെ. സുഭാഷ്, ലോക്കൽ സെക്രട്ടറി എസ്.എം. റഫീക്ക് തുടങ്ങിയവർ സംസാരിച്ചു.
പുളിമാത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമാത്ത് സംഘടിപ്പിച്ച കൂട്ടായ്മ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. ഐഷാ റഷീദ് അദ്ധ്യക്ഷയായി. കെ.എസ്.ടി.എ നേതാവ് ആശാദേവി വിഷയാവതരണം നടത്തി. തങ്കമണി ആർ.കുറുപ്പ്, വി. ബിനു, കെ. വത്സലകുമാർ തുടങ്ങിയവർ സംസാരിച്ചു .