പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപമുള്ള ട്രാഫിക് സർക്കിളും 4 അനുബന്ധ ത്രികോണാകൃതിയിലുള്ള സ്ഥലവും കഴിഞ്ഞ വർഷം വരെ കാട് പിടിച്ച അവസ്ഥയിലായിരുന്നു. നല്ലൊരു പൂന്തോട്ടം പരിചരണമില്ലാതെ കാട്കയറിയതോടെ ഒടുവിൽ കുട്ടികൾ മുന്നിട്ടിറങ്ങി. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡേറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുനിഞ്ഞിറങ്ങിയതോടെ ഇവിടെ ശുചീകരിക്കുകയും മനോഹരങ്ങളായ അഞ്ചു പുന്തോട്ടങ്ങളും ഒരുങ്ങി.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം. വിജിൻ എം.എൽ.എ, മുൻ എം.എൽ.എ ടി.വി. രാജേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി.പി. ഷാജിർ, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ എന്നിവർ പല സന്ദർഭങ്ങളിലായി പൂന്തോട്ടം സന്ദർശിച്ചു. പ്രിൻസിപ്പാൾ കെ. ഷീജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീകല നാരായണൻ, സ്‌കൂൾ പി.ടി.എ പ്രസിഡന്റും ഏഴോം പഞ്ചായത്ത് അംഗവുമായ പി.കെ വിശ്വൻ, സീനിയർ അസിസ്റ്റന്റ് ആഷിദ് പുഴക്കൽ, കെ. ബാബുരാജ്, ബാലമുരളീകൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.