കിളിമാനൂർ: ജില്ലയിൽ മികവിന്റെ കേന്ദ്രമായി മുന്നിലുള്ള കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പൂർവ വിദ്യാർത്ഥികളുടെ സ്നേഹോപഹാരമായി അത്യാധുനിക മൈക്ക് സെറ്റ് നൽകി. 1984 - 85ലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ച മഷിത്തണ്ട് വാട്സ് ആപ്പ് കൂട്ടായ്മയാണ് തങ്ങളുടെ വിദ്യാലയത്തിന് ഒരു ലക്ഷം രൂപയോളം ചിലവിട്ട് മൈക്ക് സെറ്റ് സംഭാവന ചെയ്തത്.
50,000 രൂപ പി.ടി.എ ഫണ്ടിലേക്കും നൽകി. സ്കൂൾ പ്രിൻസിപ്പൽ ആർ.ജെ. റോബിൻ ജോസ്, ഹെഡ്മിസ്ട്രസ് അജിതകുമാരി, പി.ടി.എ പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, മഷിത്തണ്ട് പ്രതിനിധികളായ ശ്രീലത, ജി.പി. സജീഷ് കുമാർ, സ്റ്റാർളി, എസ്.എ. രാജീവ് എന്നിവർ പങ്കെടുത്തു.