തിരുവനന്തപുരം: കമലേശ്വത്ത് വഴിവക്കിൽ മത്സ്യവില്പന നടത്തിയ പൂന്തുറ സ്വദേശി ഗ്ളോറിയെ (61) അസഭ്യം പറഞ്ഞ് മത്സ്യം തട്ടിയെറിഞ്ഞ ഫോർട്ട് എസ്.ഐ സജി എബ്രഹാമിന്റെ നടപടിക്കെതിരെ മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ സെക്രട്ടേറിയറ്റ് നടയിൽ മീൻ വിറ്റ് പ്രതിഷേധിച്ചു. ദി എമർജിംഗ് കോസ്റ്റ് സംഘടനാ നേതാവ് മാഗ്ലിൻ ഫിലോമിന ഉദ്‌ഘാടനം ചെയ്തു. സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ മുഖ്യാതിഥിയായി.