പാലോട്: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് നന്ദിയോട്, കുറുപുഴ, മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി നന്ദിയോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി. രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ ഒപ്പ് ശേഖരണസമരം ഉദ്ഘാടനം ചെയ്തു. പ്ലാവറ പെട്രോൾ പമ്പിൽ നടന്ന സമരത്തിന് ഡി സി സി ജനറൽ സെക്രട്ടറി.പി.എസ്. ബാജീലാൽ, ബി.എൽ. കൃഷ്ണപ്രസാദ്, ശൈലജാരാജീവൻ, എസ്, ചന്ദ്രശേഖരപിള്ള, പി. രാജീവൻ, അരുൺരാജൻ, പത്മാലയം മിനിലാൽ, ബി.സുശീലൻ, പൊട്ടൻച്ചിറ ശ്രീകുമാർ, ബി.എസ്. രമേശൻ, തുളസിധരൻ നായർ, കെ. രാജീവൻ, എം.എസ്. ചന്ദ്രൻ, പേയ്ക്കമൂല മോഹനൻ, ഫസിലുദീൻ, അനൂജ് എസ്.എൽ, പ്രമോദ് സാമുവൽ, ആർ. രാജേഷ്, വിഷ്ണു .എം. എന്നിവർ നേതൃത്യം നൽകി.