നെയ്യാറ്റിൻകര: കെ.പി.സി.സി വിചാർ വിഭാഗ് നേതൃത്വം നൽകുന്ന എം വേണുഗോപാലൻ തമ്പി - നെയ്യാറ്റിൻകര ശശി സ്മാരക അന്നം പുണ്യം പദ്ധതി നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മുന്നിൽ 42 ദിവസം പിന്നിട്ടു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും രോഗികൾക്കുമാണ് ഭക്ഷണം നൽകി വരുന്നത് . കൊവിഡ് പ്രതിസന്ധി മാറുന്നതുവരെ ഭക്ഷണ വിതരണം തുടരുമെന്ന് വിചാർ വിഭാഗ് ജില്ലാ ചെയർമാൻ വിനോദ് സെൻ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഭക്ഷണ വിതരണം കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ് വിനോദ് സെൻ, കെ.പി.എസ്.ടി.എ ഉപജില്ലാ സെക്രട്ടറി വി. ജയകുമാർ, വിദ്യഭ്യാസ ജില്ലാ ട്രഷറർ ആർ.എച്ച്. ആസ്വിൻ രാജ്, ജി.എം സുഗുണൻ, ജയരാജ് തുടങ്ങിയവർ നേതൃത്വം നൽകി.