വക്കം: നാലാമത് സോളോ ലേഡി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ രണ്ട് പുരസ്‌കാരങ്ങൾ നേടി ഏ.കെ നൗഷാദ്. അദ്ദേഹം സംവിധാനം ചെയ്‌ത എരിവും പുളിയും എന്ന വെബ് സീരീയൽ മികച്ച രണ്ടാമത്തെ വെബ് സീരീയലായി തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലെ ആദ്യ സമ്പൂർണ നിശ്ചല ദൃശ്യ കവിതാഷ്‌കാരമായ " കനൽ " സംവിധാനം ചെയ്‌ത് മികച്ച പൊയറ്റിക് വിഷ്വൽ ഡയറക്ടർ ടൈറ്റിലും നൗഷാദ് നേടി. കനൽ നിശ്ചല ഛായാഗ്രാഹകൻ കണ്ണൻ പള്ളിപ്പുറത്തിനും അവാർഡുണ്ട്.